തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ഘട്ടം നിർമിച്ച 100 ബോട്ടിൽ ബൂത്തുകൾ നഗരസഭയുടെ 34 വാർഡിലും സ്ഥാപിച്ച് ഉപയോഗ ശുന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ വിജയകരമായി ശേഖരിക്കുന്നതിന് സാധിച്ചിട്ടുണ്ട് ഇനിയും കൂടുതൽ ഉപയോഗ ശുണ്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുന്നതിന് വേണ്ടി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന 50 ബോട്ടിൽ ബൂത്തുകളുടെ വിതരണോൽ ഘാടനം ബഹു. നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. മുർഷിദ കൊങ്ങായി നിർവഹിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ എം. കെ ഷബിത, പി പി മുഹമ്മദ് നിസാർ, കെ. നഫീസ ബീവി, കെ. പി കദീജ മുനിസിപ്പൽ സെക്രട്ടറി കെ. പി സുബൈർ,ക്ലീൻ സിറ്റി മാനേജർ രഞ്ജിത്കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ ദിലീപ് റവന്യൂ ഇൻസ്പെക്ടർ വേണുഗോപാലൻ യു, കൗൺസിലർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു
Taliparamba Municipality has distributed 50 bottle booths to collect empty plastic bottles.